പീയുഷ് ഗോയലിന്റേത് വിടുവായത്തം, എന്തും വിളിച്ച് പറയരുത് ; പിണറായി വിജയന്‍

കൊച്ചി : കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കേന്ദ്രം പറയുന്നത് പോലെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ല. കേന്ദ്ര മന്ത്രി ആയതുകൊണ്ട് എന്തും വിളിച്ച് പറയരുതെന്നും വസ്തുതകള്‍ മലസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കണമെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച വാര്‍ത്തതെറ്റാണെന്നും മുഖ്യമന്തി വ്യക്തമാക്കി. ആകാശത്തുകൂടി ട്രയിന്‍ ഓടിപ്പിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Top