അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോഡും ആലപ്പുഴയിലും സ്‌റ്റോപ്പ്; അനുവദിച്ചതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോഡും ആലപ്പുഴയിലും സ്‌റ്റോപ്പ് അനുവദിച്ചതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വി. മുരളീധരന്‍ എംപിയെ അറിയിച്ചു. കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്നാണ് വി. മുരളീധരന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് ഇപ്പോള്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥിരമാക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top