ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മാര്‍ക്കറ്റ് ഓപ്പറേഷന്‍ മാനേജരായി പീയുഷ് പ്രസാദ് ചുമതലയേറ്റു

harley-davidson

മേരിക്ക ആസ്ഥാനമായ ആഡംബര ബൈക്ക് നിര്‍മാതാക്കള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മാര്‍ക്കറ്റ് ഓപ്പറേഷന്‍ മാനേജരായി പീയുഷ് പ്രസാദ് ചുമതലയേറ്റു. നേരത്തെ റിനോള്‍ട്ട് ഇന്ത്യ നാഷണല്‍ കോര്‍പ്പറേറ്റ് തലവനായിരുന്നു പീയുഷ്. മൂന്നു വര്‍ഷമാണ് അദ്ദേഹം റിനോള്‍ട്ടിന്റെ തലപ്പത്ത് ഇരുന്നത്. 2014 മുതല്‍ 2015 വരെ റിനോള്‍ട്ടിന്റെ റീജിയണല്‍ മാനേജര്‍ പദവി അലങ്കരിച്ചിട്ടുണ്ട് പീയുഷ്.

2006 മുതല്‍ 2012 വരെ ജനറല്‍ മോട്ടോഴ്‌സിന്റെ സോണല്‍ സെയില്‍സ് മാനേജറായിരുന്ന അദ്ദേഹം, മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സെയില്‍സ് മാനേജര്‍, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയിലെ ഏരിയ മാനേജര്‍ എന്നീ പോസ്റ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും, സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ പീയുഷിനെ കാത്തിരിക്കുന്നത് ധാരാളം ചുമതലകളാണ്.

Top