തൊടുപുഴ:സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് 15 സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയി പി ജെ ജോസഫ്. നേരത്തെ 15 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിന്ന ജോസഫ് വിഭാഗം ഇപ്പോള്‍, രണ്ട് സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ 13 സീറ്റ് എന്ന അവശ്യത്തില്‍ നിന്നും ഇനി പുറകോട്ടേയ്ക്കില്ലെന്നും ജോസഫ് പ്രതികരിച്ചു.
തളിപ്പറമ്പ്, ആലത്തൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കും. സീറ്റുകള്‍ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച പിന്നീട് നടത്തും. പാലാ സീറ്റില്‍ മാണി സി കാപ്പനല്ലെങ്കില്‍ കോണ്‍ഗ്രവുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.