തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (എം)ലെ ലോക്സഭാ സീറ്റ് തര്‍ക്കം മുറുകുന്നതിനിടെ വൈസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി. തിരുവനന്തപുരത്തെ ജഗതിയിലുള്ള ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പി.ജെ. ജോസഫും, മോന്‍സ് ജോസഫും എത്തിയത്. നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്.
ജോസഫ് മാണി പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയുമായാണ് ജോസഫിന്‍റെ ആദ്യ കൂടിക്കാഴ്ച. കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നൽകാൻ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള അതൃപ്തി ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ജോസഫ് കാണുന്നുണ്ട്.