തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. സി.എഫ് തോമസാണ് ഡപ്യൂട്ടി ലീഡര്‍. പാര്‍ട്ടിയുടെ 5 എംഎല്‍.എമാരില്‍ മൂന്നുപേര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം കട്ടപ്പനക്കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ.മാണിയുടെ വാദം കളളമാണെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണി സത്യത്തെ വളച്ചൊടിക്കുകയാണ്. ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തത് കോടതി റദ്ദാക്കി. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരം. വിധിയില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും പി.ജെ ജോസഫ് അറിയിച്ചു.