ഡല്‍ഹി: തിരുത്തല്‍ വാദി യോഗത്തില്‍ പങ്കെടുക്കാന്‍ പി ജെ കുര്യന് ഡല്‍ഹിയില്‍. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ ഉണ്ടാകണെമന്ന് പി ജെ കുര്യന് പറഞ്ഞു. നെഹ്റു കുടുംബത്തില്‍ നിന്ന് ഒരാള്‍ തയാറായില്ലെങ്കില്‍ മറ്റൊരാളെ കണ്ടെത്തണമെന്ന് അദ്ദേഹം വ്യകത്മാക്കി.
രാഹുല്‍ ഗാന്ധി നിലവില്‍ എംപിയാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. അദ്ദേഹത്തിന് പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെങ്കില്‍ വേറെ ആരെങ്കിലും അതേറ്റെടുക്കണം. കെ.സി.വേണുഗോപാല്‍ നടപ്പാക്കുന്നത് നേതൃത്വം നല്കുന്ന നിര്‍ദേശമാണ്. അത് പാളുന്നതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും കുര്യന് പറഞ്ഞു.