ന്യൂഡല്‍ഹി: പി.കെ ബഷീര്‍ എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാരിന്റ തീരുമാനം റദ്ദ് ചെയ്ത് സുപ്രീംകോടതി.
കേസ് പിന്‍വലിക്കുവാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും കോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ സാധിക്കുമോ എന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നും കോടതി വ്യക്തമാക്കി.