വൈദ്യുതി വകുപ്പിന് കീഴില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുവെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ അഴിമതി നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കെ.എസ്ഇബിയിലേക്ക് പോകുന്നതിന് പകരം പണം സ്വകാര്യ കമ്പനിയിലേക്കാണ് പോകുന്നത്.
ചാര്‍ജിങ്ങിനായി 2022 ല്‍ കെ ഇ മാപ്പ് ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കി. എന്നിട്ടും സ്വകാര്യ കമ്പനിയിലേക്ക് പണം പോകുന്നു. സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ ആണ് ഈ ആപ്പ് സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കിയതെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് മോഡ് ആപ്പ് വഴി ചാര്‍ജ് ചെയ്യാന്‍ പണം ലോഡ് ചെയ്യണം, ഇതിന് ചില സ്‌കീം ഉണ്ടെന്നും അതിന് വാലിഡിറ്റി ഉണ്ടെന്നും പറഞ്ഞ പി.കെ ഫിറോസ് നിശ്ചിത സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്തില്ലെങ്കില്‍ പണം നഷ്ടമാകുമെന്നും വ്യക്തമാക്കി.