സാമ്പത്തിക തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എംഎല്‍എ നിങ്ങള്‍ക്കുമുണ്ട്; പി കെ ഫിറോസ്

മലപ്പുറം: ജ്വല്ലറി തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ടതിന് പിന്നാലെ ചോദ്യങ്ങളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന പി.വി അന്‍വര്‍ എംഎല്‍എയെ കുറിച്ചാണ് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPkFiros%2Fposts%2F3313432992091286&width=500″ width=”500″ height=”842″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

‘എന്ത് കൊണ്ട് പിണറായിയുടെ പൊലീസ് അന്ന് കേസെടുത്തില്ല? കോടതി ഉത്തരവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്ത് കൊണ്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ് നടത്തിയില്ല? പോട്ടെ പി.വി അന്‍വറിന്റെ ഒരു മൊഴി പോലും എന്ത് കൊണ്ടാണ് നാളിതു വരെയായി രേഖപ്പെടുത്താത്തത്? പറഞ്ഞിട്ടു പോയാല്‍ മതി’ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

Top