കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് അംഗങ്ങള്‍ ആരും പ്രതികളെല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഈ കേസില്‍ അന്വേഷണം നേരിടുന്ന കെ.ടി.സുഹൈലിനെ നേരത്തെ പാര്‍ട്ടി പുറത്താക്കിയതാണെന്നും സുഹൈല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായിരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും ഫിറോസ് പറഞ്ഞു.
കള്ളക്കടത്ത് വിഷയത്തില്‍ ഡിവൈഎഫ്‌ഐയെയും യൂത്ത് ലീഗിനെയും ഒരു പോലെ കാണരുതെന്ന് പറഞ്ഞ ഫിറോസ് കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തുന്ന പ്രചാരണം കണ്ണില്‍ പൊടിയിടലാണെന്നും പരിഹസിച്ചു.