കോഴിക്കോട്: സര്‍ക്കാര്‍ പി.കെ ഫിറോസിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫിറോസിന്റെ കൈയ്യിലുള്ള ചില നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതാണെന്നും കൂടുതല്‍ അഴിമതികള്‍ പുറത്ത് വരുമെന്ന അവസ്ഥയിലാണ് ഫിറോസിന് എതിരായി നീക്കങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നതെന്നുമാണ് യൂത്ത് ലീഗിന്റെ ആരോപണം.
ജലീലിന് എതിരായിട്ടുള്ള തെളിവുകള്‍ ഫിറോസിന് ലഭിച്ചത് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണെന്നും പികെ ഫിറോസിനെതിരെ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും നജീബ് കാന്തപുരം പറഞ്ഞു
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അനധികൃത നിയമനം നടന്നതായി തെളിയിക്കാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിലാണ് പികെ ഫിറോസിനെതിരെ അന്വേഷണം നടക്കുന്നത്.