തിരുവനന്തപുരം:പി കെ ജയലക്ഷ്മിയുടെയും ഗണേഷ് കുമാറിന്റെയും നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. ഇരുവരുടെയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. ഇത്തവണ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രീഡിഗ്രിയാണ് ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബിരുദമായിരുന്നു വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരുന്നത്. സമാനമായ ആരോപണമാണ് ജയലക്ഷ്മിക്കെതിരെയും ഉയര്‍ന്നത്. കഴിഞ്ഞ തവണ ഡിഗ്രി എന്ന് സത്യവാങ്മൂലം നല്‍കിയപ്പോള്‍ ഇത്തവണ പ്രീഡിഗ്രിയായി. ജയലക്ഷ്മിക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുകയാണ്. 140മണ്ഡലങ്ങളിലായി 1647 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മ ന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതിയും ഉമ്മന്‍ചാണ്ടിയുടെ പത്രികയും റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചു. വി എസ് അച്യുതാനന്ദനെതിരെ യുഡിഎഫ് നല്‍കിയ പരാതി തള്ളിയ റിട്ടേണിങ് ഓഫീസര്‍ പത്രിക സ്വീകരിച്ചു. എല്‍ഡിഎഫ് പരാതി നല്‍കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ.മുരളീധരന്റെയും, കെ കെ ഷാജുവിന്റെയും പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയ പരിധി ഇന്നലെയാണ് അവസാനിച്ചത്. അവസാന ദിവസമായ ഇന്നലെ മാത്രം ലഭിച്ചത് 734 പത്രികകളാണ്. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 204 എണ്ണം. കുറവ് വയനാട് ജില്ലയിലും. 41 എണ്ണം
രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയുമാണ്. 187 പത്രികകള്‍. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ നൂറിന് താഴെയാണ് പത്രിക ലഭിച്ചത്. ഇതില്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലും. 41 എണ്ണം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ പത്രികളുടെ എണ്ണം വര്‍ധിച്ചു. 274 എണ്ണം.
സൂക്ഷ്മ പരിശോധനയോടെ സ്ഥാനാര്‍ഥി പട്ടികയുടെ പൂര്‍ണരൂപം വ്യക്തമാകും. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചൂടേറിയ നാളുകളായിരിക്കും ഇനി. അവസാനഘട്ട തെര!ഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തന തിരക്കിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും.