ആദിവാസി നേതാവ് അന്തരിച്ചു. മുന്‍ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ കൂടിയായ പി.കെ കരിയന്‍ മൂപ്പനാണ് മരിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്നു പി.കെ കരിയന്‍ മൂപ്പന്‍. വയനാട് തൃശ്ശിലേരി കൈതവള്ളി കോളനിയിലായിരുന്നു താമസിച്ചത്.
ഏഴര വര്‍ഷം തിരുനെല്ലി – തൃശ്ശിലേരി കലാപത്തിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞതിന് ശേഷം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച കരിയന്‍ മൂപ്പന്‍ ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകന്‍ കൂടിയായിരുന്നു.