കോഴിക്കോട്: ആഗോള ഭീകരതയുടെ കേരളത്തിലെ ഏജന്റായി മുസ്‌ലിംലീഗിലെ ഒരു വിഭാഗം മാറിയെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്.
മതപ്രഭാഷകനായ സാക്കിര്‍ നായിക്കിനെ രാജ്യം മുഴുവന്‍ സംശയത്തോടെ നിരീക്ഷിച്ചപ്പോള്‍ പരസ്യമായി പിന്തുണയ്ക്കാന്‍ ഇറങ്ങിയവരാണ് ലീഗ് നേതാക്കള്‍. മുഖ്യമന്ത്രിയുമായി ലീഗ് നേതാക്കള്‍ ചര്‍ച്ചനടത്തിയത് പുതിയ സഖ്യത്തിന്റെ ഭാഗമായാണെന്നും കൃഷ്ണദാസ് പറഞ്ഞു