തിരുവനന്തപുരം: കമ്മീഷന്‍ അടിച്ചു മാറ്റാനായി സിപിഎം ഉണ്ടാക്കിയ ഉടായിപ്പ് പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പ് പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കാന്‍ ഇടയില്ലെന്നും റെയില്‍വേ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടല്ല ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ ഡിപിആര്‍ പുറത്തു വിടാതിരുന്നതും അദ്ദേഹം ആരോപിച്ചു.
എന്ത് സുരക്ഷാകാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഡിപിആര്‍ മറച്ചു വച്ചത്? സുരക്ഷയല്ല, ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ ഡിപിആര്‍ പുറത്തു വിടാതിരുന്നത്. ഇന്ത്യന്‍ സൈന്യവുമായി കെ-റെയില്‍ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്താണോ ജനങ്ങളുടെ ആശങ്ക അത് 100 ശതമാനം ശരിയെന്ന് ബോധ്യമായി. കേരളത്തിന്റെ സര്‍വ്വനാശ പദ്ധതി എന്ന് നിസ്സംശയം പറയാനാവും.
പിണറായിയുടെ കെ.റെയില്‍ തനി ഉടായിപ്പ് പദ്ധതിയാണ്. സിപിഎം കമ്മീഷന്‍ കൈപ്പറ്റാന്‍ ഉണ്ടാക്കിയ പദ്ധതിയാണിത്. ഇന്ത്യന്‍ റെയില്‍വേ ഈ ഉടായിപ്പ് പദ്ധതിക്ക് അനുമതി നല്‍കാനിടയില്ല. കെ.റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാതെ സി പി എം സമ്മേളനം ചൈനയെ സ്തുതിക്കുകയാണ്. പൊതുവേദികളില്‍ ചൈനയെ സ്തുതിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. എസ്ആര്‍പിയുടെ ചൈനാ സ്തുതി പാര്‍ട്ടി നിലപാടാണോ എന്ന് പിണറായി വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.