ബിജെപി സംസ്ഥാന നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്ന് പി കെ കൃഷ്ണദാസ്. സ്ഥാനാര്‍ത്ഥികളുടെ പ്രാരംഭ പട്ടിക ആയില്ല. മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബിജെപി പ്രവര്‍ത്തനം ആരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതാക്കള്‍ മത്സര രംഗത്തുണ്ടാകും. ആരൊക്കെ എവിടെയൊക്കെയെന്ന് തീരുമാനമായിട്ടില്ല. ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകും. ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബൂത്ത് തലത്തില്‍ ജനുവരി 25ന് മുന്‍പ് പഠനശിബിരം നടത്തും. 140 നിയമസഭാ മണ്ഡലത്തിലും തയ്യാറെടുപ്പ് ആരംഭിച്ചതായും പി കെ കൃഷ്ണദാസ് പറഞ്ഞു.

Top