ഡൽഹി: കെ ടി ജലീലിന്റെ കശ്മീർ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ജലീൽ പാകിസ്താൻ പ്രതിനിധിയായാണ് നിയമസഭയിൽ ഇരിക്കുന്നത്. ജിഹാദി വോട്ട് കിട്ടാനാണ് ഇത്തരമൊരു പരാമർശം നടത്തിയത്.
ജലീലിന്റെ പരാമർശം സിപിഐഎമ്മിന്റെ നിർദേശ പ്രകാരമാണ്. ജലീലിന്റെ കശ്മീർ സന്ദർശനം ദുരൂഹത നിറഞ്ഞതാണ്. ജലീലിന്റെ കൂടെ ഇരിക്കണമോ എന്ന് പ്രതിപക്ഷവും തീരുമാനിക്കണമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം ഇന്ത്യ ബഹുസ്വര സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണെന്നും മത വൈര്യത്തിന്റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. ഇന്നലെ ഡിവൈഎഫ്‌ഐ മലപ്പുറത്ത് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ടി ജലീൽ. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചുവെന്നും കെ ടി ജലീൽ വിമര്‍ശിച്ചു.