മലപ്പുറം: മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടു നിന്ന സംഭവത്തില്‍ പ്രതികരണവുമായി സാദിഖലി തങ്ങള്‍. ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാര്‍ട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കി. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നു. ലോക്‌സഭയിലെ അസാനിധ്യം സംഭവിക്കാന്‍ പാടില്ലാത്തത്. ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ജന പ്രതിനിധികള്‍ വീഴ്ച്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി താല്‍പര്യത്തിനും രാജ്യ താല്‍പര്യത്തിനും ഇത് എതിരാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ നിലപാടുകളും മുന്നറിയിപ്പുകളുമുണ്ടാകും. പാര്‍ട്ടിയെന്ന നിലയില്‍ ലീഗ് ലോക്‌സഭയില്‍ കടമ നിര്‍വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തതിലൂടെ പാര്‍ടി ഉത്തരവാദിത്വം നിര്‍വഹിച്ചു. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ തുടരണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി.