കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം അനുകൂല എംവിആര്‍ ട്രസ്റ്റിന്റെ, എംവി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
ഇതില്‍ യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിക്ക് അതൃപ്തിയുണ്ട്. ഇത് സിഎംപി നേതൃത്വം അറിയിച്ചതോടെ, സിഎംപി ജില്ലാ കൗണ്‍സിലിന്റെ എംവി രാഘവന്‍ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാന്‍ തീരുമാനിച്ചു.
എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ മന്ത്രി വി എന്‍ വാസവന്‍, എംവി ജയരാജന്‍ എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക. ഇതിലാണ് സിഎംപി നേരിട്ട് അതൃപ്തി അറിയിച്ചത്. സിപി ജോണ്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു.