മാണിയുടെ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കെ എം മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.

കേരളം നിറഞ്ഞങ്ങനെ നില്‍ക്കുകയായിരുന്ന ഒരത്ഭുത പ്രതിഭാസമായിരുന്നു കെ എം മാണിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നഷ്ടമെന്നതിലുപരി കെ എം മാണിയുടെ വിയോഗം കേരളത്തിന്റെ പൊതുമേഖലയില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലടക്കം അത് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നെങ്കിലും കെ എം മാണിയുടെ രാഷ്ട്രീയ തന്ത്രങ്ങളൊന്നും സ്വന്തം നേട്ടത്തിന് വേണ്ടി ആയിരുന്നില്ല. അവസാന കാലത്ത് ദൗര്‍ഭാഗ്യകരമായ ചില ആരോപണങ്ങള്‍ ഉണ്ടായെങ്കിലും സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു മാണിയുടേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും പാവങ്ങളുടേയും ജീവിതം മെച്ചപ്പെടുത്താനായിരുന്നു കെ എം മാണി അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചത്. ആ തന്ത്രങ്ങള്‍ കേരളത്തിന് ഒരുപാട് നേടിക്കൊടുത്തു. കേരഴത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലടക്കം അത് പ്രതിഫലിച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top