സിപിഎം പിഡിപിയുമായി സഹകരിച്ചു, ലീഗ് വിട്ടുവീഴ്ച ചെയ്തിട്ടില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂര്‍: സി.പി.എമ്മിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ രംഗത്ത്. സിപിഎം ചില സമയങ്ങളില്‍ ഭൂരിപക്ഷ കാര്‍ഡ് ഇറക്കുകയും ചില സമയങ്ങളില്‍ ന്യൂനപക്ഷ കാര്‍ഡ് ഇറക്കുകയും ചെയ്യുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പിയുമായി സഹകരിച്ച പാര്‍ട്ടിയായിരുന്നു സി.പി.എം. ക്യാമ്പസ് കൊലപാതകത്തെ ലീഗ് അപലപിക്കുന്നു. എന്നാല്‍ ഇത്തരക്കാരുമായി ലീഗ് ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാല്‍ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്ച ചെയ്തു. അതിനുള്ള ഉദാഹരണമാണ് കോട്ടക്കലിനടുത്ത് പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് സി.പി.എം ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ആദ്യമായി ഒരുങ്ങുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കേരളം ചെങ്ങന്നൂരല്ലെന്ന് സി.പി.എമ്മിന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top