മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി.
താന്‍ നിയമസഭയില്‍ എത്തുന്നതിനെ ഭയപ്പെടുന്ന ആളുകളാണ് വിവാദങ്ങള്‍ക്കു പിന്നില്‍. കേസ് കോടതിയില്‍ എത്തിയാല്‍ അവിടെ നേരിട്ടുകൊള്ളാമെന്നും കോടതി നടപടികള്‍ തനിക്ക് പുത്തരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.