പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാഗത്വം രാജിവച്ചു

തിരുവനന്തപുരം: പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാഗത്വം രാജിവച്ചു.

സ്പീക്കറെ കണ്ട് കുഞ്ഞാലിക്കുട്ടി രാജി സമര്‍പ്പിച്ചു.

പ്രതിപക്ഷ ഉപനേതാവായി മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ് എംകെ മുനീറിനെ തെരഞ്ഞെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇതു സംബന്ധിച്ച കത്ത് സ്പീക്കര്‍ക്ക് കൈമാറുമെന്ന് യുഡിഎഫ് അടിയന്തരയോഗത്തിനു ശേഷം ചെന്നിത്തല പറഞ്ഞു.

Top