മലപ്പുറം: മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ സര്‍ക്കാര്‍ രൂപീകരണ നീക്കത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് ബിജെപിയുടെ ഈ കളികളെല്ലാം എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തുന്നതാണ് ബിജെപിയുടെ നീക്കമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എല്ലായിടത്തും പിന്‍വാതില്‍ പ്രവേശനമാണ് ബിജെപി നടത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.