കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പികെ രാഗേഷ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് പികെ രാഗേഷ് പറഞ്ഞു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പികെ രാഗേഷുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാഗേഷ് ഇടതിനോടൊപ്പം ചേര്‍ന്നിരുന്നു. ഉപാധികള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനു പിന്നാലെ രാഗേഷ് ഡിസിസിയിലുമെത്തി. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം അങ്ങനെതന്നെ കിടക്കുന്നുണ്ടെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഇപ്പോള്‍ പികെ രാഗേഷിന്റെ നിലപാട്. എന്നാല്‍ എവിടെ സ്ഥാനാര്‍ത്ഥിയാവണമെന്നത് ഐക്യജനാധിപത്യ സംരക്ഷണ സമിതി തീരുമാനിക്കുമെന്ന് പികെ രാഗേഷ് വ്യക്തമാക്കി.
കഴിഞ്ഞ തവണ എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വിയേറ്റേ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ ഇടതു പിന്തുണ ലഭിക്കുമെന്നാണ് രാഗേഷിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത് ശരിയായ രീതിയല്ലെന്നും പികെ രാഗേഷ് പറഞ്ഞു.