എം ബി രാജേഷിന്‍റെ അപ്രതീക്ഷിത തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് പി കെ ശശി

പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ അപ്രതീക്ഷിത തോല്‍വിയില്‍ പങ്കില്ലെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും ശശി അറിയിച്ചു.

മണ്ണാര്‍ക്കാട്ടെ നിയോജക മണ്ഡലത്തില്‍ എം ബി രാജേഷിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മണ്ഡലമായ ഷൊര്‍ണൂരില്‍ രാജേഷിനായി പ്രവര്‍ത്തിച്ചുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ശക്തമായ അടിത്തറയുള്ള പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും പി കെ ശശി വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഒരു തരത്തിലുമുള്ള വിഭാഗീയതയുമില്ലെന്നും അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും പി കെ ശശി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടമായതാണ് തോല്‍വിക്ക് കാരണമെന്നും പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും എംബി രാജേഷ് പ്രതികരിച്ചിരുന്നു.

Top