പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്‌തയാണെന്ന് പരാതിക്കാരി

തിരുവനന്തപുരം: പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തയാണെന്ന് പരാതിക്കാരി. ശശിക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിച്ച സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും പരസ്യ പ്രതികരണത്തിനിലെന്നും ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ യുവതി വ്യക്തമാക്കി.

‘വലിയ സന്തോഷമുണ്ട്. പ്രതീക്ഷിച്ച തീരുമാനമുണ്ടായിരിക്കുന്നത്. പാര്‍ട്ടിയോട് നന്ദിയുണ്ട്. തുടക്കം മുതലേ പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു’ പരാതിക്കാരി പ്രതികരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും യുവതി പറഞ്ഞു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു.

Top