പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നതായി സൂചന.
പരാതി നൽകിയ പെൺകുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിലർ പണവുമായി ചെന്ന് സ്വാധീനിക്കുവാൻ ശ്രമിച്ചെന്നാണ് ആരോപണമുള്ളത്.
പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായി പാര്‍ട്ടിക്ക് അകത്ത് വിഷയം ഒത്തുതീര്‍ക്കാന്‍ തന്നെയാണ് ശ്രമം നടന്നുവരുന്നതെന്നും ഇനി ഏതെങ്കിലും വിധത്തില്‍ പൊലീസിനെ സമീപിച്ചാല്‍ അറസ്റ്റിലേക്കുവരെ കാര്യങ്ങള്‍ നീണ്ട് പാര്‍ട്ടി സമ്മര്‍ദ്ദത്തിലാകുമെന്നും ഇതുകൊണ്ടുതന്നെ ഒത്തുതീര്‍പ്പു എന്നത് മാത്രമാണ് ശശിക്ക് മുന്നിലുള്ള വഴിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
അതേസമയം തനിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ ശശി പറഞ്ഞു. പരാതിക്കാരിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നുമാണ് പി.കെ ശശി പറയുന്നത്.