ന്യൂഡല്‍ഹി : പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് തിരിച്ചെടുക്കുമ്പോള്‍ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേന്ദ്ര കമ്മിറ്റിയിലാണ് യച്ചൂരി ഈ നിര്‍ദേശം അറിയിച്ചത്.
സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍ അച്ചടക്ക നടപടി നേരിട്ട കാലത്തെ പെരുമാറ്റം തൃപ്തികരമെങ്കില്‍ ശശിക്ക് പ്രാഥമിക അംഗത്വം മാത്രമേ നല്‍കാവൂ. ശശിയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ച് കൊണ്ടു വരരുതെന്നും യച്ചൂരി നിര്‍ദേശിച്ചു.
ഒരാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താല്‍ പ്രാഥമിക അംഗത്വവും പോകും. സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ ശശിയെ ഇതോടെ പ്രാഥമിക അംഗത്വത്തിലേക്ക് മാത്രമേ എടുക്കാന്‍ സാധിക്കൂ. ഇനി എന്തെങ്കിലും സ്ഥാനം നല്‍കണമെന്നുണ്ടെങ്കില്‍ അത് സമ്മേളനങ്ങളിലുണ്ടാവണം. അത് സമ്മേളനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും യച്ചൂരി നിര്‍ദേശിച്ചു.