പരാതിക്കാരോട് അന്തസായി പെരുമാറണമെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം: രാജി വെച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മുന്‍മന്ത്രി പി കെ ശ്രീമതി. വനിതാ കമ്മീഷനില്‍ വരുന്ന പരാതിക്കാരോട് അന്തസായി പെരുമാറണമെന്ന് പി കെ ശ്രീമതി പറഞ്ഞു.

പരാതിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയണം. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അവസാന അത്താണിയാണ് വനിതാ കമ്മീഷന്‍. തെറ്റുപറ്റിയെന്ന് എം സി ജോസഫൈന്‍ ഏറ്റുപറഞ്ഞെന്ന് പി കെ ശ്രീമതി പറഞ്ഞു.

അതേസമയം ജോസഫൈന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കിയെന്ന് ഇ പി ജയരാജനും ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റില്‍ നേതാക്കളുടെ രൂക്ഷ വിമര്‍ശനമാണ് എം സി ജോസഫൈന് എതിരെയുണ്ടായത്.

 

Top