ചെന്നൈ: തമിഴ്നാട്ടില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ചെറിയ ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓഗസ്ത് 10 മുതലാണ് തുറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മുസ്ലീം പള്ളികള്‍, ദര്‍ഗകള്‍, പള്ളികള്‍ എന്നിവയും തുറക്കാം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ജൂലൈ ഒന്നിന് അണ്‍ലോക്ക് രണ്ടാം ഘട്ട നിര്‍ദേശങ്ങള്‍ പ്രകാരം ചില ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.