ഹൈദരാബാദ്: തെലുങ്കാനയിൽ ചെറുവിമാനത്തിന്റെ വാതിൽ ഇളകി ജനവാസമേഖലയിലേക്ക് വീണു.
സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതിൽ വന്ന് വീണത്.
ഗണേഷ് യാദവ് എന്നയാളുടെ വീടിന്റെ ടെറസിലാണ് വിമാന വാതില്‍ പതിച്ചത്. ടെറസില്‍ പെയിന്റിങ്ങ് നടക്കുകയായിരുന്നു. ജോലിക്കാരന് ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരുന്നതിനാല്‍ അപകടം ഒഴിവായി.
തെലുങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം.
വിമാനത്തിൽ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.