ഫിലിപ്പൈന്‍സില്‍ ചെറുമാനം വീടിനുമുകളില്‍ തകര്‍ന്നുവീണു; പത്ത് മരണം

philipines123

മനില: ഫിലിപ്പൈന്‍സില്‍ വീടിനുമുകളില്‍ ചെറു വിമാനം തകര്‍ന്നുവീണ് പത്തുപേര്‍ മരിച്ചു. രണ്ട് എന്‍ജിനുള്ള ചെറു വിമാനമാണ് തകര്‍ന്നുവീണത്. തലസ്ഥാനമായ മനിലയ്ക്ക് തൊട്ടടുത്താണ് അപകടം നടന്നത്.

വിമാനത്തില്‍ സഞ്ചരിച്ച അഞ്ചുപേരും വീട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരുമാണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികളും വീട്ടമ്മയും മുത്തശ്ശിയുമാണ് മരിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തകര്‍ന്ന വിമാനത്തിന്റെയും കെട്ടിടത്തിന്റെയും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നാണ് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. അപകട കാരണം വ്യക്തമായിട്ടില്ല.

Top