ചിക്കാഗോ: ചിക്കാഗോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 767 വിമാനത്തിന് തീപിടിച്ചു.
161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരെയെല്ലാം രക്ഷപ്പെടുത്തി. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന രക്ഷാമാര്‍ഗത്തിലൂടെ പുറത്തു കടക്കുന്നതിനിടെ സംഭവിച്ച നിസാര പരിക്കുകളാണ് ഇവയെന്നും ആശങ്കപ്പെടാനില്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല, ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വിമാന കമ്പനിയും ഇത് സംബന്ധിച്ച് വ്യത്യസ്ത വിശദീകരണങ്ങളാണ് നല്‍കിയിട്ടുള്ളത്.
ടയര്‍ പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം. പൈലറ്റ്മാരില്‍ നിന്നുമുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിമാന കമ്പനിയുടെ വിശദീകരണം.