അന്വേഷണ ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം പ്രതി അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, നാലാം പ്രതി അപ്പു, അടുത്ത സുഹൃത്ത് ബൈജു, ആറാം പ്രതി വെളിപ്പെടുത്തലുകളില്‍ പറയുന്ന വിഐപി എന്നിവരാണ്. ബൈജൂ കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മറ്റെന്നാള്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ശബ്ദ രേഖ തെളിയിക്കാന്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റേയും സഹോദരന്റയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.

Top