കേരളത്തിന്റെ പുനര്‍നിര്‍മാണം ;ആസൂത്രണ ബോര്‍ഡ് വിവിധ വകുപ്പുകളുമായുളള ചര്‍ച്ചകള്‍ തുടങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് വിവിധ വകുപ്പുകളുമായുളള ചര്‍ച്ചകള്‍ ആരംഭിച്ചു. വരും വര്‍ഷത്തെ ആസൂത്രണ പദ്ധതികള്‍ മുഴുവന്‍ കേരളത്തിന്റെ പുനനിര്‍മ്മാണത്തിന് ഉള്ളതായിരിക്കുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍ അറിയിച്ചു.

ഭൂവിനിയോഗത്തിലടക്കം മാറ്റം കൊണ്ടുവരും, മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷത്തെ പദ്ധതിയില്‍ ആസൂത്രണ ബോര്‍ഡ് അടിമുടി മാറ്റമാണ് വരുത്തുന്നത്. പദ്ധതി തുക വെട്ടിക്കുറയ്ക്കില്ല. പകരം അടിയന്തര പ്രധാന്യമുളള മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തകര്‍ന്ന റോഡുകളും കുടിവെളള വിതരണ സംവിധാനങ്ങളും പുനസ്ഥാപിക്കാന്‍ ഈ വര്‍ഷം രണ്ടായിരം കോടി രൂപയെങ്കിലും മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതി നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂവിനിയോഗം അടക്കമുളള കാര്യങ്ങളില്‍ സമഗ്ര മാറ്റം കൊണ്ടുവരാനാണ് ആസൂത്രണ ബോര്‍ഡിന്റെ ശ്രമം.

Top