ന്യൂഡല്‍ഹി : ബി.ജെ.പി.യില്‍ അഗത്വമെടുത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി ബി.സി.സി.ഐ. അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി.പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടെയും പിന്തുണവേണമെന്നും ആവശ്യപ്പെട്ട ഗാംഗുലി ട്വീറ്റ് ചെയ്തതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള സൂചനയയായി കണക്കാക്കുന്നത്.
” 1992- ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രക്ക് 30 വര്‍ഷം തികയുകയാണ്.ക്രിക്കറ്റ് ഒരുപാട് കാര്യങ്ങള്‍ നല്‍കി.എന്റെ യാത്രക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നു.ഇന്ന് ഞാന്‍ പുതിയ അധ്യായം തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ്.നിങ്ങളുടെ പിന്തുണ ഇനിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. “- ഗാംഗുലി ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദര്‍ശിക്കുകയും അത്താഴം പങ്കിടുകയും ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.എന്നാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്ത നിരസിച്ചിരുന്നു.രാഷ്ട്രീയ പ്രവേശനത്തിന്റ ഭാഗമായി അദ്ദേഹം ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനം രാജിവക്കുമെന്ന സൂചനയും ലഭിക്കുന്നു.