ദോഹ: വികസന കുതിപ്പിന് ഹമദ് രാജ്യാന്തര വിമാനത്താവളം. 2022 ഫിഫ ഖത്തര്‍ ലോകകപ്പിന് മുന്‍പായി പ്രതിവര്‍ഷം 5.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നത് . രണ്ട് ഘട്ടങ്ങളായുള്ള വിമാനത്താവള വിപുലീകരണത്തിന് 2019 നാലാം പാദത്തിലാണു തുടക്കമായത്. . നിലവില്‍ 3 കോടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ അറൈവല്‍ ഡിപ്പാര്‍ച്ചര്‍, ട്രാന്‍സ്ഫര്‍ വിഭാഗങ്ങളിലായി 3.79 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. 2018ലേതിനേക്കാള്‍ 8.63% വര്‍ധന.
വിപുലീകരണ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിനുള്ളില്‍ 10,000 ചതുരശ്രമീറ്റര്‍ ഉഷ്ണമേഖലാ ഉദ്യാനം, 11,720 ചതുരശ്രമീറ്റര്‍ ലാന്‍ഡ്‌സ്‌കേപ് ചെറുകിട-ഭക്ഷണ – പാനീയ വില്‍പന ശാലകള്‍, ജലാശയങ്ങള്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍, ട്രാന്‍സ്ഫര്‍ ഏരിയ എന്നിവയെല്ലാമാണുളളത്. ലോകോത്തര നിലവാരവും ഹൈടെക് സൗകര്യങ്ങളുമുള്ള അല്‍ മുര്‍ജാന്‍ ലോഞ്ചാണ് വിപുലീകരണത്തിലെ മറ്റൊരു സവിശേഷത, സ്പാ, ജിംനേഷ്യം, ബിസിനസ് കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍ എന്നിവയെല്ലാമായിരിക്കും അല്‍ മുര്‍ജാന്‍ ലോഞ്ചില്‍ ഉണ്ടാകുക.