പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഒക്കലില്‍ മാലിന്യ കൂനയില്‍ തീപിടിത്തം. സ്വകാര്യവ്യക്തിയുടെ ചാക്ക് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്.
നാളുകളായി ഗോഡൗണില്‍ നിന്നുള്ള പ്ലാസ്റ്റിക് ചാക്കുകള്‍, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഇവിടെയായിരുന്നു തള്ളിയിരുന്നത്. വൈകുന്നേരത്തോടെ പ്ലാസ്റ്റിക് കൂനയില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. രണ്ട് അഗ്‌നിശമന സേന യൂണിറ്റുകളുടെ മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണക്കാനായത്.
കഴിഞ്ഞ ജനുവരിയിലും ഇതേ സ്ഥലത്ത് തീ പിടുത്തം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള് നീക്കം ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഗോഡൗണ്‍ ഉടമ തുടര്‍ച്ചയായി ഇത് അവഗണിച്ചെന്ന് പഞ്ചായത്തും ആരോപിച്ചു.