Plastics and quarries banned Wayanad

കല്‍പറ്റ: വയനാട്ടില്‍ ക്വാറികള്‍ക്കും പ്ലാസ്റ്റിക്കിനും നിരോധനം. പ്ലാസ്റ്റിക് കവറുകള്‍ക്ക് ജില്ലയില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അമ്പലവയലിലാണ് ക്വാറികള്‍ക്ക് നിരോധനമുള്ളത്.

ഒക്ടോബര്‍ രണ്ടു മുതലാണ് പ്ലാസ്റ്റിക് കവറുള്‍ക്ക് പൂര്‍ണ്ണ നിരോധനം നിലവില്‍ വരിക. പ്ലാസ്റ്റിക് ക്യാരീബാഗുകള്‍, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ എന്നിവയുടെ വിപണനവും ഉപയോഗത്തിനുമാണ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.

അമ്പലവയലിലെ ആറാട്ടുപ്പാറ, കൊളകപ്പാറ എന്നിവിടങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ക്കാണ് കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയത്. വയനാട് ജില്ലാ കളക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് സുപ്രധാന ഉത്തരവുകള്‍ ഇറക്കിയത്.

വയനാടിന്റെ ആരോഗ്യമേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് വേണ്ടിയാണ് നിരോധനമെന്ന് കളക്ടര്‍ ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് കേശവേന്ദ്ര കുമാര്‍ വയനാട് ജില്ലാ കളക്ടര്‍ സ്ഥാനം ഒഴിഞ്ഞത്.

Top