കുട്ടികൾക്ക് വേണ്ടി സംസ്ഥാനത്ത് പ്ലേ ഫോർ ഹെൽത്ത് പദ്ധതി

childrens

തിരുവനന്തപുരം : കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ സ്‌കൂളുകള്‍ വഴി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിച്ചു. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികളില്‍ കായികവും, മാനസികവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി താല്‍പര്യമുള്ള കായിക വിനോദങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കായിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രൊഫഷണല്‍ രീതിയില്‍ ഇന്‍ഡോറിലും ഔട്ട്‌ഡോറിലും കായികോപകരണങ്ങള്‍ സജ്ജീകരിച്ചാണ് പദ്ധതി.നട്ടെല്ലിനും, പേശികള്‍ക്കും, ശരീരത്തിലെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്ഡോറില്‍ സ്ഥാപിച്ചിരിക്കുന്നത്.

Top