ഷിക്കാഗോ: ‘പ്ലേ ബോയ്’ മാഗസിന്‍ സ്ഥാപകന്‍ ഹ്യൂഗ് ഹഫ്‌നര്‍(91) അന്തരിച്ചു.
ഹഫ്‌നര്‍ സ്വന്തം വസതിയില്‍ വച്ചാണ് മരിച്ചതെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും പ്ലേ ബോയ് എന്റര്‍പ്രൈസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
1926 ഏപ്രിലില്‍ ഷിക്കാഗോയിലായിരുന്നു ഹഫ്‌നര്‍ ജനിച്ചത്.
‘എസ്‌ക്വര്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖകനായി ജോലി നോക്കിയിരുന്ന ഹഫ്‌നര്‍ 1953ലാണ് 45 നിക്ഷേപകരുമായി 8000 ഡോളര്‍ മുതല്‍മുടക്കില്‍ സ്വന്തം സംരഭമായ പ്ലേ ബോയ് മാസിക ആരംഭിച്ചത്.
‘സ്റ്റാഗ് നൈറ്റ്’ എന്ന പേരായിരുന്നു ആദ്യം മാസികയ്ക്ക് പേര് നല്‍കിയിരുന്നതെങ്കിലും ട്രേഡ് മാര്‍ക്ക് സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് പേര് മാറ്റി. തുടര്‍ന്നങ്ങോട്ട് ലക്ഷക്കണക്കിന് കോപ്പികളുടെ വില്‍പ്പനയുമായി പ്ലേ ബോയ് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മാസികയായി വളരുകയായിരുന്നു.
ഇന്ന് ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ് പ്ലേ ബോയ്. പുരുഷന്മാര്‍ക്കുള്ള വിനോദവും ലൈഫ് സ്‌റ്റൈലും ഉള്ളടമാക്കി പ്രസിദ്ധീകരിക്കുന്ന പ്ലേ ബോയ് വനിതാ മോഡലുകളുടെ നഗ്‌ന,അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ മദ്ധ്യഭാഗത്തെ പേജുകളില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് പ്രസിദ്ധിയാര്‍ജിച്ചത്.