കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന മറിയം ജോസഫിനെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്.