ജസ്റ്റിസ് ലോയയുടെ മരണം ; സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി

ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. പുനരന്വേഷണം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ഏപ്രില്‍ 19നായിരുന്നു കേസില്‍ സുപ്രിംകോടതിയുടെ വിധി വന്നത്. ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുള്ള വിധിയില്‍ ലോയയുടെ മരണം സ്വാഭാവികമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Top