ന്യൂഡല്‍ഹി: ജാമിയ – അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹ്യൂമന്‍ റൈറ്‌സ് ലോയേഴ്‌സ് നെറ്റ് വര്‍ക്കാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ചികിത്സ ഒരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ജാമിയ മിലിയ സംഘര്‍ഷം സുപ്രീംകോടതിയില്‍ ഉന്നയിച്ചു. രാജ്യത്താകെ, വിശേഷിച്ചു ജാമിയയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെ പൊലീസ് ക്രൂരമര്‍ദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം.സര്‍വകലാശാലകളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ വാദിച്ചു.
വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഇന്ദിരാ ജയ്‌സിംഗ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് ഇന്ദിരാ ജയ്‌സിംഗ് ഇക്കാര്യം ഉന്നയിച്ചത്.