ന്യൂഡല്‍ഹി: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ രാജ്യത്തെ സാമ്പത്തിക അസമത്വത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ക്ക് സമ്പത്തിന്റെ 73 ശതമാനവും കൈക്കലാക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച അഭിസംബോധന ചെയ്തിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തെ ജിഡിപി വളര്‍ച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നില്‍ വന്‍ അവസരമാണ് ഒരുക്കുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു.