തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴിയുള്ള മദ്യ കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ലൂക് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
2019 ലായിരുന്നു സംഭവം. യാത്രക്കാരുടെ വ്യാജപ്പേരില്‍ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് സി.ഇ.ഒ സുന്ദരവാസനും ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
മദ്യം കടത്താന്‍ 15ഓളം എയര്‍ലൈന്‍ കമ്ബനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സംഘം ശേഖരിച്ചിരുന്നു. എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ച് ഡ്യൂട്ടി ഫ്രീ കമ്പനിക്ക് നല്‍കിയത് ലൂക് ജോര്‍ജ് ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.