തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശന നടപടികള്‍ നടക്കുക. കര്‍ശനമായ കൊവിഡ് മാനദണ്ഡം പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഒക്‌ടോബര്‍ ഒന്നിനും അവസാനിക്കും.
അതേസമയം, ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 4,65,219 പേരാണ് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റില്‍ 2,18,418 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി കൂടുതല്‍ സീറ്റുകള്‍ ഇത്തവണ പ്ലസ് വണ്ണിന് വര്‍ധിപ്പിച്ചിരുന്നു. പുതിയ ബാച്ച് അനുവദിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.