തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും മറ്റന്നാള്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.മറ്റന്നാള്‍ രാവിലെ 11 മുതല്‍ പ്രവേശനം നേടാം. മൂന്ന് അലോട്ട്‌മെന്റകളാണ് പ്രവേശനത്തിനുണ്ടാകുക. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25 മുതല്‍ തുടങ്ങും.
ഖാദര്‍ കമ്മിഷന്റെ ആദ്യഘട്ട ശുപാര്‍ശകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 21 സ്‌കൂളുകള്‍ പുതുതായി മിക്‌സഡ് ആക്കി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കില്ല. വിഷയത്തില്‍ ആവശ്യമെങ്കില്‍ പുനപരിശോധന നടത്തും.
പൊതുചടങ്ങുകള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ വേണ്ടി കുട്ടികളെ കൊണ്ടുപോകരുത്. സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗിക്കരുത്. അമിത ഫോണ്‍ ഉപയോഗം കുട്ടികളില്‍ പെരുമാറ്റ വൈകല്യമുണ്ടാക്കും. വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ കോഴിക്കോട്ട് നടത്താന്‍ തീരുമാനമായി. സ്‌കൂള്‍ അത്‌ലറ്റ് മീറ്റ് നവംബറില്‍ തിരുവനന്തപുരത്ത് നടക്കും.